കൈക്കൂലി കേസുമായി ബന്ധപ്പെട്ട്​ ജി.എസ്​.ടി കമീഷണറുള്‍പ്പടെ എട്ട്​ പേര്‍ അറസ്​റ്റില്‍.

ദില്ലി: കൈക്കൂലി കേസുമായി ബന്ധപ്പെട്ട്​ ജി.എസ്​.ടി കമീഷണറുള്‍പ്പടെ എട്ട്​ പേര്‍ അറസ്​റ്റില്‍. കാണ്‍പൂര്‍ ജി.എസ്​.ടി കമീഷണറായ സന്‍സാര്‍ ചന്ദും അദ്ദേഹത്തി​​ന്‍റെ കീഴില്‍ ഉള്ള ഉദ്യോഗസ്ഥരെയുമാണ്​ സി.ബി.ഐ​ അറസ്​റ്റ്​ ചെയ്​തത്​​. 1986 ബാച്ച്‌​ ​െഎ.ആര്‍.എസ്​ ഉദ്യോഗസ്ഥനായ​ സന്‍സര്‍ ചന്ദും അദ്ദേഹത്തി​​െന്‍റ കീഴില്‍ വരുന്ന രണ്ട്​ സുപ്രണ്ടുമാരും ഒരു പേഴ്​സണല്‍ സ്​റ്റാഫുമാണ്​ സി.ബി.​​​െഎ നടത്തിയ റെയ്​ഡില്‍ പിടിയിലായത്​. വ്യവസായികളില്‍ നിന്ന്​ ആഴ്​ചയിലും മാസത്തിലും ചന്ദ്​ കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ്​ സി.ബി.​െഎ ക​ണ്ടെത്തല്‍. കഴിഞ്ഞ ദിവസം രാത്രി ഇത്തരത്തില്‍ 1.5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്​ ഇയാളെ ​അറസ്​റ്റ്​ ചെയ്​തത്​. ചന്ദിന്​ കൈക്കൂലി നല്‍കാന്‍ ശ്രമിച്ച വ്യവസായിയെയും ​ അറസ്​റ്റ്​ ചെയ്​തുവെന്ന്​ വിവരമുണ്ട്​. ചന്ദി​​െന്‍റ ഭാര്യക്കെതിരെ അഴിമതി കേസ്​ എടുത്തുവെങ്കിലും അറസ്​റ്റ്​ ചെയ്​തിട്ടില്ല.

.

Post A Comment: