ജേലിസംബന്ധമായി ഈജിപ്റ്റിലേക്കുള്ള യാത്രയായിരുന്നു "നൈല്‍ വഴികള്‍" എഴുതാന്‍ ഡോ. ഹരികൃഷ്ണനെ പ്രാപ്തനാക്കിയത്ഇത്തവണത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഡോ. ഹരികൃഷ്ണന് ലഭിച്ചതിന്‍റെ സന്തേഷത്തിലാണ് നാടും നഗരവും. അച്ഛന്‍ ബാലകൃഷ്ണന്‍ നായര്‍ നല്‍കിയിരുന്ന പുസ്തകങ്ങളിലൂടെയാണ് ഡോ. ഹരികൃഷ്ണന്‍ വായനയുടെ ലോകത്തേക്ക് കാലെടുത്തുവെയ്ക്കുന്നത്. സ്‌കൂള്‍ പഠനകാലത്ത് കൈയ്യെഴുത്ത് മാസികയിലും കലോത്സവ വേദികളിലൂടെയും വളര്‍ന്ന എഴുത്ത് ആനുകാലീക പ്രസിദ്ധീകരണങ്ങളിലേക്കും വ്യാപിച്ചു. കുട്ടിക്കാലത്ത് അച്ഛന്‍ പകര്‍ന്ന പുസ്തകങ്ങളില്‍ നിന്നും ഈജിപ്തിന്‍റെ ചരിത്രവും ശേഷിപ്പുമെല്ലാം ആ മനസ്സില്‍ ആഴത്തില്‍ വേരോടിയിരുന്നു. ആ കേട്ടറിവുകളുടെ നേര്‍ കാഴ്ചകളാണ്   "നൈല്‍ വഴികള്‍" എഴുതാന്‍ ഡോ. ഹരികൃഷ്ണനെ പ്രാപ്തനാക്കിയത്. 
 കേട്ടറിഞ്ഞ കാഴ്ചകള്‍ കണ്ടറിഞ്ഞ് അതിലെ മിത്തും ചരിത്രവും  അക്ഷരാര്‍ത്തത്തില്‍ വായനക്കാരിലേക്ക് എത്തിക്കുകയാണ് നൈല്‍ വഴികളിലൂടെ. പുരാതന ഈജിപ്റ്റിലെ വ്യക്തിയെ അനുസ്മരിക്കും വിധത്തിലാണ്  ഹരികൃഷ്ണന്‍  ഈജിപ്റ്റിനെ കുറിച്ച് എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നത്. ജേലിസംബന്ധമായി ഈജിപ്റ്റിലേക്കുള്ള യാത്രയായിരുന്നു എഴുത്തിന്‍റെ പ്രചോദനം. പുസ്തകം പൂര്‍ണതയിലെത്താന്‍ 4 വര്‍ഷം വേണ്ടി വന്നു. ആദ്യമായി എഴുതിയ പുസ്തകത്തിന് തന്നെ പുരസ്‌കാരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ്  ഡോ. ഹരികൃഷ്ണനും കുടുംബവും. കോഴിക്കോട് തിക്കോടി കൊയ്പ്പിള്ളി തറവാട്ടില്‍ കെ. ബാലകൃഷ്ണന്‍ നായരുടേയും കെ.ഉമാദേവിയുടേയും മകനാണ്. ഡോ. മല്ലികയാണ് ഭാര്യ, ആരതിഅനന്യ എന്നിവരാണ് മക്കള്‍.

Post A Comment: