മത്സ്യബന്ധന മേഖലയ്ക്കും മൃഗസംരംക്ഷണ മേഖലയ്ക്കും 10,000 കോടി ബജറ്റില്‍ വകയിരുത്തി


ദില്ലി: മത്സ്യബന്ധന മേഖലയ്ക്കും മൃഗസംരംക്ഷണ മേഖലയ്ക്കും 10,000 കോടി ബജറ്റില്‍ വകയിരുത്തി. മുള അധിഷ്ടിത മേഖലകള്‍ക്ക് 1290 കോടി രൂപ, കാര്‍ഷിക വിപണികള്‍ക്കായി 2000 കോടി എന്നിവ വകയിരുത്തി. നീതി ആയോഗും സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തി വിളകള്‍ക്കു താങ്ങുവില ഉറപ്പാക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. താങ്ങുവിലയിലെ നഷ്ടം കേന്ദ്ര സര്‍ക്കാര്‍ നികത്തും. കര്‍ഷകര്‍ക്ക് ചെലവിന്‍റെ അന്‍പതു ശതമാനമെങ്കിലും കൂടുതല്‍ വരുമാനം ലഭ്യമാക്കുന്നത് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ബജറ്റില്‍ ജെയ്റ്റ്ലി വ്യക്തമാക്കി.

Post A Comment: