ബാലാവകാശ കമീഷ​​ന്‍റെ പേരില്‍ വ്യാജ അപ്പീല്‍ തയാറാക്കിയ കേസില്‍ മുഖ്യപ്രതി കീഴടങ്ങി


തൃശൂര്‍: കേരള സ്കൂള്‍ കലോത്സവത്തില്‍ ബാലാവകാശ കമീഷ​​ന്‍റെ പേരില്‍ വ്യാജ അപ്പീല്‍ തയാറാക്കിയ കേസില്‍ മുഖ്യപ്രതി കീഴടങ്ങി. തിരുവനന്തപുരം സ്വദേശി സതി കുമാറാണ് തൃശൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക്​ മൂന്നില്‍ കീഴടങ്ങിയത്. സതികുമാറിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാളുടെ സഹായത്തോടെ വ്യാജ അപ്പീല്‍ ഹാജരാക്കിയ രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Post A Comment: