ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച്‌ യാത്രക്കാരനായ യുവാവ് മരിച്ചു.


മൂവാറ്റുപുഴ: വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച്‌ യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികന് പരിക്കേറ്റു. കിഴക്കേക്കര -ആയവന റോഡില്‍ ശ്രീരാമകൃഷ്ണാശ്രമത്തിനു സമീപം ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. പോത്താനിക്കാട് പറമ്പഞ്ചേരി മണ്ണകത്ത് പരേതനായ ജോസിന്‍റെ മകന്‍ അജിത് (22) ആണ് മരിച്ചത്. സഹയാത്രികനായ കറുകടം ശബനിയാകുടിയില്‍ ആന്‍റോ മത്തായി(22)യെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആലുവാ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ എം.ബി.എ വിദ്യാര്‍ഥികളായ ഇരുവരും രണ്ടു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. രാവിലെ കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിലേക്ക് പോകുകയായിരുന്നു ഇരുവരും. ശ്രീരാമകൃഷ്ണാശ്രമത്തിനു സമീപം വച്ച്‌ ടിപ്പറിനെ മറികടക്കുന്നതിനിടെയാണ് അപകടം. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അജിത് മരിച്ചു. അമ്മ മേരിക്കുട്ടി. സഹോദരങ്ങള്‍: അനീഷ്, അനു.

Post A Comment: