അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി അപേക്ഷകള്‍ സ്വീകരിക്കാന്‍ തീരുമാനം


കുന്നംകുളം: വീടില്ലാത്ത ഒന്നര സെന്റെങ്കിലും സ്ഥലമുള്ള മുഴുവന്‍ പേര്‍ക്കും പിഎംഎവൈ പദ്ധതിയില്‍ അപേക്ഷിക്കാം. അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി അപേക്ഷകള്‍ സ്വീകരിക്കാന്‍ തീരുമാനം. ചൊവ്വാഴ്ച നടന്ന നഗരസഭാ കൌണ്‍സിലിന്റെ അടിയന്തിര യോഗത്തിലാണ് നഗരസഭാ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. പിഎംഎവൈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപെടുന്ന ഗുണഭോക്താക്കള്‍ക്ക് 10 സെന്റ് വരെയുള്ള തണ്ണീര്‍തടം ഭൂമിയില്‍ വീട് വെക്കാന്‍ അനുമതി നല്‍കാനും തീരുമാനമായി. യോഗത്തില്‍ നഗരസഭയുടെ സ്ഥലത്ത് നടക്കുന്ന നിര്‍മിതികളെ പോലും ജനങ്ങള്‍ തടയുന്ന സ്ഥിതിക്കെതിരെ പ്രതിഷേധമുയര്‍ന്നു. ഇതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ബിജെപിയിലെ ഗീതാ ശശി ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധികല്‍ പടര്‍ന്ന് പിടിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. ഇതിന്റെ ഭാഗമായി 50 വീടുകള്‍ വീതം ഉള്‍പ്പെടുത്തി ക്ലസ്റ്ററുകള്‍ രൂപീകരിക്കും. യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സന്‍ സീതാ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, കെ കെ മുരളി, പി ഐ തോമസ്‌, ബിനീഷ് കക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

Post A Comment: