ആന്ധ്രപ്രദേശ്​ ഇന്ത്യയുടെ ഭാഗമ​​​ല്ലെയെന്ന്​ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുദില്ലി: ആന്ധ്രപ്രദേശ്​ ഇന്ത്യയുടെ ഭാഗമ​​​ല്ലെയെന്ന്​ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രയിലെ ടി.ഡി.പി എം.പിമാരുടെ യോഗത്തിലാണ്​ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്​. സ്ഥിതിഗതികള്‍ വിലയിരുത്താനായി എം.പിമാരുമായി വ്യാഴാഴ്​ച ചന്ദ്രബാബു നായിഡു ടെലി​കോണ്‍ഫറന്‍സ്​ നടത്തി. സംസ്ഥാനത്തിനെ അവഗണക്കുന്നതിനെതിരെ വെള്ളിയാഴ്​ച മുതല്‍ പാര്‍ലമ​െന്‍റില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്താന്‍ എം.പിമാര്‍ക്ക്​ ചന്ദ്രബാബു നായിഡു നിര്‍ദേശം നല്‍കിയതായാണ്​ വിവരം. ആന്ധ്രപ്രദേശിന്​ കൂടുതല്‍ ആനുകൂല്യം നല്‍കുന്നത്​ സംബന്ധിച്ച്‌​ അരുണ്‍ ജെയ്​റ്റ്​ലിയില്‍ നിന്ന്​ അനുകൂല തീരുമാനം വൈകാതെ തന്നെ ഉണ്ടായില്ലെങ്കില്‍ കടുത്ത തീരുമാനം എടുക്കുമെന്നാണ്​ ടി.ഡി.പി നേതാക്കള്‍ നല്‍കുന്ന മുന്നറിയിപ്പ്​. ഇക്കഴിഞ്ഞ കേന്ദ്രബജറ്റില്‍ ആന്ധ്രപ്രദേശിന്​ ​കൂടുതലായൊന്നും നല്‍കാന്‍ ജെയ്​റ്റ്​ലി തയാറായിരുന്നില്ല.

Post A Comment: