ഈ മാസം 16 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക്


ഈ മാസം 16 മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക്. നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് ബസ് ഉടമകളുടെ സംയുക്തസമരസമിതി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ജനുവരി 30ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായ കാര്യങ്ങള്‍ സര്‍ക്കാര്‍ ഇനിയും നടപ്പാക്കാത്തത്തിനെത്തുടര്‍ന്നാണ് സമരം. വിദ്യാര്‍ഥികളുടേത് ഉള്‍പ്പടെയുള്ള ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ചുള്ള വര്‍ധനയാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജില്‍ 50 ശതമാനം വര്‍ധന ഏര്‍പ്പെടുത്തണമെന്നും മിനിമം ബസ് ചാര്‍ജ് 10 രൂപയായി വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നിരക്ക് അനുവദിക്കാനാവില്ലെന്ന നിലപാടും ബസ് ഉടമകള്‍ വ്യക്തമാക്കിക്കഴിഞ്ഞു.


Post A Comment: