കെ.വി.എം ആശുപത്രിയിലെ നഴ്​സുമാരുടെ സമരത്തിനെ പിന്തുണച്ചാണ്​ സംസ്ഥാന വ്യാപക പണിമുടക്കിന്​ ആഹ്വാനം ചെയ്​തിരിക്കുന്നത്


തൃ​ശൂര്‍: സംസ്ഥാനത്ത്​ സ്വകാര്യ ആശുപത്രിയിലെ നഴ്​സുമാര്‍ മാര്‍ച്ച്‌​ അഞ്ചു മുതല്‍ അനിശ്ചിതകാലത്തേക്ക്​ പണിമുടക്കുന്നു. ആലപ്പുഴ ചേര്‍ത്തലയിലെ കെ.വി.എം ആശുപത്രിയിലെ നഴ്​സുമാരുടെ സമരത്തിനെ പിന്തുണച്ചാണ്​ സംസ്ഥാന വ്യാപക പണിമുടക്കിന്​ യുനൈറ്റഡ്​ നഴ്​സസ്​ അസോസിയേഷന്‍ ആഹ്വാനം ചെയ്​തിരിക്കുന്നത്​.
2017 ജൂലൈയില്‍ സമരത്തെ തുടര്‍ന്ന്​ മുഖ്യമന്ത്രി പിണറായി വിജയ​ന്‍റെ അധ്യക്ഷതയില്‍ അംഗീകരിച്ച മിനിമം വേതനം എല്ലായിടത്തും ഉറപ്പു വരുത്തുക, സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച ശമ്ബളപരിഷ്​കരണം നടപ്പാക്കുക, വീരകുമാര്‍ കമ്മിറ്റി നിര്‍ദേശപ്രകാരമുള്ള മൂന്ന്​ ഷിഫ്​റ്റ്​ സ​മ്ബ്രദായം എല്ലാ ആശുപത്രികളിലും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്​ നഴ്​സുമാരും ആശുപത്രി ജീവനക്കാരും ​പണിമുടക്കുന്നത്​. 


Post A Comment: