കെഎം മാണി ഇടതിലേക്കെന്ന സൂചന നല്‍കി ഇ പി ജയരാജന്‍റെ പ്രസ്താവന.
തൃശൂര്‍: കെഎം മാണി ഇടതിലേക്കെന്ന സൂചന നല്‍കി ഇ പി ജയരാജന്‍റെ പ്രസ്താവന. കെ.എം മാണി ജനകീയ അടിത്തറയുള്ള നേതാവെന്ന് ഇ.പി.ജയരാജന്‍. മാണിയെ സംസ്ഥാനസമ്മേളന സെമിനാറില്‍ ക്ഷണിച്ചതില്‍ തെറ്റില്ലെന്നും എല്‍ഡിഎഫ് ആശയങ്ങള്‍ സ്വീകരിക്കുന്നവരെ മുന്നണിയിലെടുക്കുമെന്നും ഇ പി ജയരാജന്‍. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറ വിപുലീകരിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ബദല്‍ നയം സ്വീകരിക്കുന്നവരെ മുന്നണിയില്‍ എടുക്കുന്നതില്‍ തെറ്റില്ല.  ഞങ്ങളുടെ നയം തീരുമാനിക്കുക ഞങ്ങള്‍ തന്നെയെന്നും മാണിയെ മുന്നണിയില്‍ എടുക്കുന്നതിനെതിരെയുള്ള സിപിഐ എതിര്‍പ്പ് ചൂണ്ടിക്കാണിച്ചപ്പോള്‍ ജയരാജന്‍ പറഞ്ഞു.

Post A Comment: