അകാല നരയ്ക്കുള്ള വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പ്രതിവിധികള്‍.കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ കാര്യം പറഞ്ഞാല്‍ അകാലനര ഒരു പ്രധാനപ്രശ്നമാണ്. ചിലര്‍ക്ക് തലമുടി നേരത്തെ നരയ്ക്കാറുണ്ട്. അകാല നരയ്ക്കുള്ള വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പ്രതിവിധികള്‍ നോക്കാം.

* പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിച്ചാല്‍ അതിന്‍റെ ഗുണം മുടിക്കാണ്. പ്രോട്ടീന്‍ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാകും. മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുട്ട തലയില്‍ പുരട്ടുന്നതും നല്ലതാണ്.
* നെല്ലിക്കയാണ് മറ്റൊരു ഔഷധം. തലമുടിക്ക് ഏറ്റവും നല്ലതും നെല്ലിക്ക തന്നെയാണ്. നെല്ലിക്ക വെറുതെ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. മോരില്‍ നെല്ലിക്ക അരച്ച്‌ തലയില്‍ പുരട്ടുന്നത് അകാലനര മാറാന്‍ സഹായിക്കും. അതുപോലെ കീഴാര്‍നെല്ലി സമൂലമെടുത്ത് താളിയാക്കി ഉപയോഗിക്കുന്നതും നല്ലതാണ്.
* കയ്യുണ്ണി ഉണക്കിപ്പൊടിച്ച്‌ ഓരോ ടീസ്പൂണ്‍ വീതം തേനും നെയ്യും ചേര്‍ത്ത് ദിവസവും രാവിലെയും രാത്രിയും സേവിക്കന്നത് നല്ലതാണ്.
* ചെമ്പരത്തി പൂവ് തലമുടി വളരാനും കറുത്ത തലമുടിക്കും നല്ലതാണ്. ചെമ്പരത്തി താളിയുണ്ടാക്കി തലയില്‍ തേയ്ക്കുന്നതും നല്ലതെന്ന് പഴമക്കാര്‍ പറയാറുണ്ട്. ചെമ്പരത്തി പൂവ് അരച്ച്‌ തേന്‍ ചേര്‍ത്ത് തലയില്‍ പുരട്ടുക. അകാല നര അകറ്റാന്‍ നല്ല പ്രതിവിധിയാണ് ഇത്.
* മൈലാഞ്ചി തലമുടിയുടെ ഭംഗി കൂട്ടാനും തലമുടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. മൈലാഞ്ചിയില വെണ്ണയിലരച്ച്‌ നരച്ചമുടിയില്‍ ലേപനം ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. അകാലനര മാറും.

Post A Comment: