ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളി സംഘമുള്‍പ്പെടെ അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയില്‍.


കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളി സംഘമുള്‍പ്പെടെ അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയില്‍. കര്‍ണാടകയിലെ വീരാജ്പോട്ടയില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രമിന്‍റെ നേതൃത്വത്തില്‍ പ്രതികളെ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ക്കുവേണ്ടി അന്യസംസ്ഥാനങ്ങളിലടക്കം പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ശുഹൈബ് വധക്കേസില്‍ ഇതുവരെ രണ്ട് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് ഇതിനോടകം തന്നെ വ്യക്തമായതാണ്.
അറസ്റ്റിലായ ആകാശ് തില്ലങ്കേരി, റിജിന്‍രാജ് എന്നിവര്‍ പ്രത്യേക സ്പെഷ്യല്‍ സബ് ജയിലിലാണ് കഴിയുന്നത്. പ്രതികള്‍ അഞ്ച് പേരും സിപിഐഎം പ്രവര്‍ത്തകരാണെന്ന് ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാനും വ്യക്തമാക്കിയിട്ടുണ്ട്.

Post A Comment: