മധുവിന്‍റെ കൊലപാതകം പരിഷ്കൃത സമൂഹത്തിന് അപമാനമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകം പരിഷ്കൃത സമൂഹത്തിന് അപമാനമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അക്രമത്തെ തുടര്‍ന്നുണ്ടായ ശരീരത്തിനേറ്റ മുറിവുകളാണ് മരണകാരണം. ക്രൂരമര്‍ദ്ദനമാണ് മധുവിന് നേരെയുണ്ടായത്. അഗളി ഡിവൈ.എസ്.പി കേസ് അന്വേഷിക്കുകയാണ്. പ്രതികള്‍ വനത്തില്‍ പ്രവേശിച്ചത് ചീഫ് കണ്‍സര്‍വേറ്റര്‍ അന്വേഷിക്കുന്നുണ്ട്. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇതിനിടെ സംസ്ഥാനത്തെ ക്രമസമാധാനത്തകര്‍ച്ച പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മണ്ണാര്‍ക്കാട് എംഎല്‍എ എം ഷംസുദ്ദീനാണ് നോട്ടീസ് നല്‍കിയത്. ഗുണ്ടകളുടെ വിളയാട്ടമാണ് സംസ്ഥാനത്തെന്നും പോലീസ് നോക്കുകുത്തിയാണെന്നും പ്രതിക്ഷം സഭയില്‍ ആരോപിച്ചു.

Post A Comment: