ട്രെയിന്‍ യാത്രയ്ക്കിടെ മലയാളത്തിലെ യുവനടിക്ക് നേരെ അക്രമം

കൊച്ചി: ട്രെയിന്‍ യാത്രയ്ക്കിടെ മലയാളത്തിലെ യുവനടിക്ക് നേരെ അക്രമം. മാവേലി എക്സ്പ്രസില്‍ സെക്കന്റ്ക്ലാസ് എസി കംപാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു സംഭവം. നടിയുടെ പരാതിയില്‍ കന്യാകുമാരി വില്ലുകുറി സ്വദേശിയായ ആന്റോ ബോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. എസിഎവണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന യുവ നടിയെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിക്ക് ശേഷം ഷൊര്‍ണുരിനും തൃശൂരിനും ഇടയില്‍ വച്ചാണ് സംഭവം. ഞെട്ടിയുണര്‍ന്ന നടി ബഹളം വെച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. പിന്നീട് ശബ്ദം കേട്ട് അതേ കംപാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആര്‍ ആണ് നടിയുടെ സഹായത്തിനെത്തിയത്. ശബ്ദംകേട്ടെത്തിയ ഉണ്ണി ആര്‍ ഉടന്‍ ടിടിആറിനെ വിവരമറിയിക്കുകയായിരുന്നു. ടിടിആര്‍ വിളിച്ചറിയിച്ചതനുസരിച്ച്‌ പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. മാനഭംഗശ്രമത്തിനാണ് ഇയാളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉറങ്ങിക്കിടക്കവെ ദുരുദ്ദേശത്തോടെ തന്നെ സ്പര്‍ശിച്ചുവെന്നാണ് നടിയുടെ പരാതി. ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ റെയില്‍വേ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം മുന്നൂറ്റി അന്‍പത്തിനാല് വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നില്‍ ഹാജരാക്കിയ സ്വര്‍ണ്ണപ്പണിക്കാരനായ ആന്റോ ബോസിനെ റിമാന്‍ഡ് ചെയ്തു.

Post A Comment: