തപാലില്‍ ലഭിച്ച കത്ത് വായിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ മരുമകള്‍ ആശുപത്രിയില്‍.


വാഷിങ്ടണ്‍: തപാലില്‍ ലഭിച്ച കത്ത് വായിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ മരുമകള്‍ ആശുപത്രിയില്‍. പ്രസിഡന്‍റിന്‍റെ മൂത്ത മകന്‍ ഡോണാള്‍ഡ് ട്രംപ് ജൂനിയറിന്‍റെ ഭാര്യയായ വനേസ ട്രംപിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലേക്ക് തപാലില്‍ വന്ന പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് വനേസക്ക് അസ്വസ്ഥതയുണ്ടായത്. പിതാവിനനെ ശ്കതമായി അനുകൂലിക്കുന്നയാളാണ് മകന്‍ ജൂനിയര്‍ ഡോണാള്‍ഡ് ട്രംപ്. തികച്ചും അപമാനകരമായ സംഭവമെന്നാണ് ജൂനിയര്‍ ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവരെ നേരിടാനായി ചിലര്‍ ഹീനമായ മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമാണ് ഇന്ന് രാവിലെ സംഭവിച്ചത്. വനേസയും എന്‍റെ കുട്ടിയും സുരക്ഷിതരായി ഇരിക്കുന്നു എന്നറിഞ്ഞതില്‍ നന്ദി പറയുന്നുവെന്ന് ജൂനിയര്‍ ട്രംപ് ട്വീറ്ററിലൂടെ അറിയിച്ചു. തപാലില്‍ ലഭിച്ചത് വെളുത്ത് നിറത്തിലുള്ള പൊടിയാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പൊടി വിദഗ്ധ പരിശോധനക്ക് അയച്ചിരിക്കുകയാണ്. പ്രസിഡന്‍റിന്‍റെ മകളും വൈറ്റ് ഹൗസ് ഉപദേശകയുമായ ഇവാന്‍ക ട്രംപും സംഭവത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.
.

Post A Comment: