ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെഞ്ഞാറമൂട്: പിരപ്പന്‍കോട്ട് കുടുംബ വഴക്കിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ
ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിരപ്പന്‍കോട് കൊപ്പം പുളിയതില്വീട്ടില്
വാടകയ്ക്ക് താമസിക്കുന്ന സുനിജയ്ക്കാണ് (37)
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ഭര്‍ത്താവ് സുനില്‍ കുമാരന്
നായരുടെ (47) കുത്തേറ്റത്. വര്‍ഷങ്ങളായി വിദേശത്തായിരുന്ന
സുനില്‍കുമാരന്‍ ആറു മാസം മുമ്പാണ് നാട്ടിലെത്തിയത്. സാമ്പത്തികമായ പ്രശ്നത്തില്‍
ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നതായി പൊലീസ് പറയുന്നു. ഇന്നലെ രാത്രി കൈയില്‍ കരുതിയിരുന്ന പേനാ കത്തി ഉപയോഗിച്ച് സുനില്‍കുമാരന്‍
ഭാര്യയുടെ കഴുത്തില്‍ കുത്തി മുറിവേല്‍പ്പിക്കുകയായിരുന്നു. കുട്ടികളുടെ
നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വെഞ്ഞാറമൂട് പൊലീസില്‍ വിവരം അറിയിക്കുകയും
സുനിജയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തത്. നേരത്തെ
കൊല്ലം പരവൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബം കുറച്ച് മാസങ്ങള്‍ക്ക്
മുമ്പാണ് പിരപ്പന്കോട്ടേയ്ക്ക് താമസം മാറ്റിയത്. കുത്താനുപയോഗിച്ച കത്തിയും
സുനില്‍കുമാരന്‍ നായരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post A Comment: