ഇന്ത്യന്‍ മാധ്യമങ്ങള്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നതായി ഡോണള്‍ഡ് ട്രംപ് ജൂനിയര്‍.


ദില്ലി: ഇന്ത്യന്‍ മാധ്യമങ്ങള്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നതായി ഡോണള്‍ഡ് ട്രംപ് ജൂനിയര്‍. അമേരിക്കന്‍ മാധ്യമങ്ങളെക്കാള്‍ അക്രമസ്വഭാവവും ക്രൂരതയും കുറവാണെന്നാണ് ട്രംപ് ജൂനിയറിന്‍റെ വാദം. ആഗോള ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ മാധ്യമങ്ങളെ ഒരാള്‍ ഇഷ്ടപ്പെടുന്നെന്ന് പറയുന്നതെന്നും ട്രംപ് ജൂനിയര്‍ പറഞ്ഞു. താന്‍ ആയിരിക്കും ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ മാധ്യമങ്ങളെ ഇഷ്ടപെടുന്നുവെന്ന് പറഞ്ഞത്. താന്‍ ഒരു രാഷ്ട്രീയക്കാരനായല്ലെന്നും ഒരു ബിസിനസുകാരനായാണ് എത്തിയതെന്നും ട്രംപ് ജൂനിയര്‍ പറഞ്ഞു. ഇതിന് പുറമെ വരും നാളുകളില്‍ ഇന്ത്യയുമായി വളരെയധികം ഇടപാടുകളുണ്ടാകുമെന്നാണ് കരുതുന്നതെന്ന് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ബിസിനസ് മേഖലയെ അഭിമുഖീകരിച്ച്‌ കൊണ്ട് അദ്ദേഹം പറഞ്ഞു.

Post A Comment: