നടന്‍ ജയസൂര്യ നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് മൂവാറ്റുപുഴ വിജിലന്‍സ് കോടതി മാര്‍ച്ച്‌ 12 ലേയ്ക്ക് മാറ്റി


കൊച്ചി: പാസ്പോര്‍ട്ട് പുതുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ജയസൂര്യ നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് മൂവാറ്റുപുഴ വിജിലന്‍സ് കോടതി മാര്‍ച്ച്‌ 12 ലേയ്ക്ക് മാറ്റി. ചെലവന്നൂര്‍ കായല്‍ കൈയ്യേറ്റക്കേസ് നിലനില്‍ക്കുന്നതിനാല്‍ പാസപോര്‍ട്ട് പുതുക്കാന്‍ വിജിലന്‍സ് കോടതിയുടെ അനുമതി അത്യാവശ്യമാണ്. ഇതിനാണ് ജയസൂര്യ കോടതിയെ സമീപിച്ചത്. എന്നാല്‍, കേസ് പരിഗണിച്ച കോടതി കേസ് അടുത്ത മാസത്തേയ്ക്ക് മാറ്റിവെക്കുകയായിരുന്നു. കൊച്ചുകടവന്ത്ര ഭാഗത്ത് ജയസൂര്യ ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയേറി സ്വകാര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും നിര്‍മിച്ചെന്നും തീരദേശ സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചെന്നും കാണിച്ചെന്നുമായിരുന്നു നടനെതിരായ പരാതി.

Post A Comment: