കാന്‍സര്‍ രോഗം പൂര്‍ണ്ണമായും ഭേദമാക്കുന്ന മരുന്നുമായി യു.എസ് ഗവേഷകര്‍


കാന്‍സര്‍ രോഗം പൂര്‍ണ്ണമായും ഭേദമാക്കുന്ന മരുന്നുമായി യു.എസ് ഗവേഷകര്‍. മരുന്ന് എലികളില്‍ പരീക്ഷിച്ച്‌ പൂര്‍ണ്ണമായി വിജയിച്ചുവെന്നും ഗവേഷകര്‍ വ്യക്തമാക്കി. മരുന്ന് ശരീരം മുഴുവന്‍ വ്യാപിച്ച്‌ പ്രവര്‍ത്തിക്കുന്നതായാണ് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടത്. ഇമ്മ്യൂണ്‍ സ്റ്റിമുലേറ്റ് ഏജന്റ്സ് കാന്‍സര്‍ മുഴകളിലേയ്ക്ക് കുത്തിവച്ചായിരുന്നു പരീക്ഷണം. മരുന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ മുഴകള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായതായും സര്‍വകലാശാല പ്രൊഫസര്‍ പറഞ്ഞു. എലികളില്‍ പരീക്ഷിച്ച മരുന്നുകളില്‍ ഒന്ന് മനുഷ്യരില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. പരീക്ഷണം വിജയിച്ചാല്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നും ചികിത്സാ ചെലവ് കുറയുമെന്നുമാണ് വിലയിരുത്തല്‍.

Post A Comment: