ഒരു ഭാഗത്ത് ഇടത് കാലും. ശരീര ഭാഗങ്ങളും, മറ്റൊരു ഭാഗത്ത് തലയോടും കത്തിയ നിലയിലാണ് കിടക്കുന്നത്.

കുന്നംകുളം: ചൂണ്ടല്‍ പാടത്ത് യുവതിയുടേതെന്ന് സംശയിക്കുന്ന  മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി.
ചൂണ്ടല്‍ ഐസ് പ്ലാന്റിന് പുറക് വശത്തുള്ള വയലിലാണ് മൃതദേഹം കണ്ടെത്തിയത്.
വയലില്‍ ഒരു ഭാഗത്ത് ഇടത് കാലും. ശരീര ഭാഗങ്ങളും, മറ്റൊരു ഭാഗത്ത് തലയോടും കത്തിയ നിലയിലാണ് കിടക്കുന്നത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ പരിസരത്ത് സമാനരീതിയില്‍ കണ്ടെത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്. വൈകീട്ട് 6.30 ഓടെയാണ് പരിസരവാസികള്‍ ഇത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.. കുന്നംകുളം ഡി വൈ എസ് പി ഇന്‍ചാര്‍ജ്ജ്. അമ്മിണികുട്ടി. സി ഐ സി ആര്‍  സന്തോഷ്. എസ് ഐ ഷാജഹാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹത്തിന്റെ ശരീരവശിഷ്ടങ്ങള്‍ പരിശോധിച്ചതിന്‍പ്രകാരം ഒരു യുവതിയുടേതാണെന്ന നിഗമനത്തിലാണ് പൊലീസ്. പാതി കത്തിയ കാലിന്റെ അവശിഷ്ടത്തിന് വലിയ പഴക്കം കാണുന്നില്ല. അത് കൊണ്ട് തന്നെ കഴിഞ്ഞ ദിവസം രാത്രിയലോ മറ്റോ ആയിരിക്കാം സംഭവം നടന്നതെന്ന്  കരുതുന്നു. ശരീര ഭാഗങ്ങള്‍ പല ഭാഗങ്ങളിലായി കിടക്കുന്നതിനാല്‍ ഇത് കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. രാത്രി ഇരുട്ടിയതിനാല്‍ ഇവിടെ സുരക്ഷ ഒരുക്കിയിട്ടുണ്ട്, രാവിലെ വിദഗ്ധ സംഘമെത്തി മൃതദേഹാവിശിഷ്ടങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

Post A Comment: