മങ്ങാട് മാച്ചുമ്മല്‍ വീട്ടില്‍ അശോകന്‍ മകന്‍ അനന്ദു (25), തോലത്തുപറമ്പില്‍ കുഞ്ഞയ്യപ്പു മകന്‍ സന്തോഷ്‌ (36) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്

കുന്നംകുളം: ലോറിയില്‍ നിന്ന് സിമെന്റ് ഇറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം, രണ്ടു യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റു. മങ്ങാട്  മാച്ചുമ്മല്‍ വീട്ടില്‍ അശോകന്‍ മകന്‍ അനന്ദു (25), തോലത്തുപറമ്പില്‍ കുഞ്ഞയ്യപ്പു മകന്‍ സന്തോഷ്‌ (36) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മങ്ങാടുള്ള സ്വകാര്യ സംഭരണശാലയിലേക്ക് സിമന്റുമായെത്തിയ  ലോറിയില്‍ നിന്നും സിമെന്റ് ചാക്കുകള്‍ ഇറക്കുന്നതിനിടയില്‍ സ്ഥലത്തെത്തിയ സംഘം ഇവരെ തടയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. തലയ്ക്കു ഗുരുതര പരിക്കേറ്റ സന്തോഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും അനന്ദുവിനെ കുന്നംകുളം താലുക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് മങ്ങാട് മേഖലയില്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

Post A Comment: