ഫെഡറര്‍ നേടുന്ന ആറാം ലോറസ് ലോക കായിക പുരസ്കാരമാണിത്.


മൊണാക്കോ: ഈ വര്‍ഷത്തെ ലോറസ് സ്പോര്‍ട്സ് മാന്‍ ഒഫ് ദി ഇയര്‍ പുരസ്ക്കാരം സ്വന്തമാക്കി ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ഫെഡറര്‍ നേടുന്ന ആറാം ലോറസ് ലോക കായിക പുരസ്കാരമാണിത്. കം ബാക്ക് ഒഫ് ദി ഇയര്‍ പുരസ്കാരവും റോജര്‍ ഫെഡറര്‍ തന്നെയാണ് സ്വാന്തമാക്കിയത്.
മൊണാക്കോയിലാണ് ലോറസ് സ്പോര്‍ട്സ് പുരസ്കാരദാന ചടങ്ങ് നടന്നത്. ടെന്നീസ് താരം റാഫേല്‍ നദാലിനെയും ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും പിന്നിലാക്കിയാണ് ഫെഡറര്‍ കായിക ലോകത്തിന്‍റെ നെറുകയിലെത്തിയത്. ഓസ്ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും സ്വന്തമാക്കിയ ഫെഡറര്‍ അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നാം റാങ്കില്‍ എത്തിയിരുന്നു. സ്പോര്‍ട്സ് വുമണ്‍ ഒഫ് ദി ഇയര്‍ പുരസ്കാരം അമേരിക്കന്‍ താരം സെറീന വില്യംസിനാണ്. സെറീനയുടെ നാലാം പുരസ്കാര നേട്ടമാണിത്. ഗര്‍ബിന്‍ മുഗുരുസ, നീന്തല്‍ താരം കെറ്റി ലെന്‍ഡെക്കി, അത്ലറ്റിക്ക് താരം ആലിസണ്‍ ഫെലിക്സ് എന്നിവരെ മറികടന്നാണ് സെറീന പുരസ്കാരം നേടിയത്.


Post A Comment: