നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അവസാനത്തെ സമ്പൂര്‍ണ ബഡ്ജറ്റ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക്സഭയില്‍ അവതരിപ്പിക്കുന്നു.


ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അവസാനത്തെ സമ്പൂര്‍ണ ബഡ്ജറ്റ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക്സഭയില്‍ അവതരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ നയപ്രഖ്യാപനപ്രസംഗത്തിലും ഊന്നല്‍ നല്‍കിയത് രാജ്യത്തെ കര്‍ഷകരുടെ ക്ഷേമപദ്ധതികള്‍ക്കായിരുന്നു. അതിനാല്‍ തന്നെ കര്‍ഷകപ്രിയമായിരിക്കും ബഡ്ജറ്റെന്നാണ് കരുതുന്നത്. ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ തന്നെ നടപ്പാക്കാന്‍ വേണ്ടി കഴിഞ്ഞ വര്‍ഷമാണ് ഫെബ്രുവരി ഒന്നു മുതല്‍ ബഡ്ജറ്റ് അവതരണം തുടങ്ങിയത്. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി ഇന്ന് അവതരിപ്പിക്കുന്ന സമ്പൂര്‍ണ ബഡ്ജറ്റില്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷകളേറെയാണ്.

Post A Comment: