നടി സനൂഷയ്ക്ക് പൊലീസ് ആസ്ഥാനത്ത് സ്വീകരണം

തിരുവനന്തപുരം: ട്രെയിനില്‍ തന്നെ ശല്യം ചെയ്ത യുവാവിനെതിരെ പ്രതികരിച്ച നടി സനൂഷയ്ക്ക് പൊലീസ് ആസ്ഥാനത്ത് സ്വീകരണം. സനുഷ പ്രതികരിക്കാന്‍ കാണിച്ച ധൈര്യത്തിന് ഡിജിപി ബെഹ്റ പ്രത്യേകം അഭിനന്ദനം അറിയിച്ചു.
ഈ പെണ്‍കുട്ടി കാണിച്ച ധൈര്യം എല്ലാവര്‍ക്കും പ്രചോദനമാണെന്നും സനൂഷയ്ക്കൊപ്പം നിന്ന മാതാപിതാക്കളെ അഭിനന്ദിക്കുന്നുവെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഒരിക്കലും ഇത്തരം ശല്യക്കാര്‍ സമൂഹത്തില്‍ വളരാന്‍ നാം അനുവദിക്കരുത്. അവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസിലായിരുന്നു സംഭവം. സനുഷയെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. നടി റെയില്‍വെ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ ഇയാളെ പിടികൂടുകയായിരുന്നു. ട്രെയിനുള്ളില്‍ നടിയെ സഹായിക്കാന്‍ ആരും തയ്യാറാകാത്തത് തന്നെ ഞെട്ടിപ്പിച്ചുവെന്നും ഇത്തരം അവസ്ഥകള്‍ കേരളത്തിന് ചേര്‍ന്നതല്ലെന്നും ബെഹ്റ പറഞ്ഞു.

Post A Comment: