വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മധുവിന്‍റെ സഹോദരി രംഗത്ത്പാലക്കാട്: ആദിവാസി യുവാവിന്‍റെ മരണത്തില്‍ വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മധുവിന്‍റെ സഹോദരി രംഗത്ത്. മധുവിന് നേരെ നടന്ന ആക്രമണം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന ആരോപണവുമായാണ് മധുവിന്‍റെ സഹോദരി ചന്ദ്രിക രംഗത്തെത്തിയത്. മധുവിനെ കാണിച്ചുകൊടുത്തത് വനംവകുപ്പു ഉദ്യോഗസ്ഥരാണെന്നും അവരുടെ അകമ്പടിയോടെ നാലു കിലോമീറ്ററോളം നടത്തിച്ചാണ് മധുവിനെ കാട്ടില്‍ നിന്നും കൊണ്ടു വന്നതെന്നുമാണ് സഹോദരി പറയുന്നത്. മധു വെള്ളത്തിന് ചോദിച്ചപ്പോള്‍ തലയില്‍ ഒഴിച്ചുകൊടുക്കുകയായിരുന്നെന്നും, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെയാണ് മധുവിനെതിരെ ക്രൂര പീഡനം നടത്തിയതെന്നും സഹോദരി ചന്ദ്രിക അറിയിച്ചു. തിരിച്ചറിയല്‍ രേഖയില്ലാതെ നാട്ടുകാരെ വനത്തിലേക്ക് കയറ്ററില്ലായിരുന്നു. എന്നാല്‍ വനംവകുപ്പു ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ രേഖയില്ലാതെയാണ് ജനങ്ങളെ വനത്തിലേക്ക് കയറ്റിവിട്ടതെന്നും ചന്ദ്രിക പറഞ്ഞു.

Post A Comment: