പഞ്ചാബ് ബറ്റാല പട്ടണത്തില്‍ ഐസ് ഫാക്ടറിയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് തൊഴിലാളി മരിച്ചു


ഗുര്‍ദാസ്പൂര്‍: പഞ്ചാബ് ബറ്റാല പട്ടണത്തില്‍ ഐസ് ഫാക്ടറിയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് തൊഴിലാളി മരിച്ചു. അമോണിയ വാതകം ചോര്‍ന്നതാണ് മരണത്തിനിടയാക്കിയത്. മൂന്നുപേര്‍ അബോധാവസ്ഥയില്‍ തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് യൂണിറ്റിന്‍റെ ഉടമ ഉള്‍പ്പെടെ നാല് പേരെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഒരു തൊഴിലാളി ആശുപത്രിയില്‍ വെച്ച്‌ മരണപ്പെട്ടു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post A Comment: