മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തി മുന്നോട്ടു പോകാന്‍ സിപിഐക്ക് സാധിക്കില്ലെന്ന് കാനം.കോട്ടയം: കാനം രാജേന്ദ്രന്‍റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം. മാണി. 50 വര്‍ഷത്തില്‍ അധികമായി പൊതുപ്രവര്‍ത്തനരംഗത്ത് ഉള്ള തന്നെ ജനങ്ങള്‍ക്കറിയം. കാനത്തിന് മറുപടി പറയാന്‍ ഇല്ലെന്നും മാണി പറഞ്ഞു. മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തി മുന്നോട്ടു പോകാന്‍ സിപിഐക്ക് സാധിക്കില്ലെന്ന് കാനത്തിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  മാണിയെ മുന്നണിയില്‍ ഉള്‍പ്പെടുത്തി മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും കേരള കോണ്‍ഗ്രസിനെതിരെ കൂടി മത്സരിച്ചാണ് സിപിഐ ജയിച്ചതെന്നും കാനം ബുധനാഴ്ച സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Post A Comment: