മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ക്ക് സ്ഥിരതയില്ലെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.ദില്ലി: നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ക്ക് സ്ഥിരതയില്ലെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. യഥാര്‍ഥ കാരണം പ്രഖ്യാപിക്കുന്നതു വരെ കാത്തിരിക്കാം. ഒരിക്കലും വീര്യമേറിയ മദ്യം ശ്രീദേവി കഴിക്കുമായിരുന്നില്ല. പിന്നെ എങ്ങനെയാണ് അത് അവരുടെ ശരീരത്തിനുള്ളില്‍ മദ്യം എത്തിയത്, സി സി ടി വി ക്യാമറകള്‍ക്ക് എന്തുസംഭവിച്ചെന്നും സ്വാമി ചോദിച്ചു. ഡോക്ടര്‍മാര്‍ വളരെപ്പെട്ടന്ന് മാധ്യമങ്ങള്‍ക്ക് പ്രത്യക്ഷപ്പെടുകയും ശ്രീദേവി മരിച്ചതെന്ന് ഹൃദയ സ്തംഭനം മൂലമാണെന്ന് പറയുകയുമായിരുന്നു, ശ്രീദേവിയുടെ മരണം കൊലപാതകമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സ്വാമി പറഞ്ഞു.

Post A Comment: