മധുവിന്റെ മരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്നും, കുന്നംകുളം മങ്ങാടുണ്ടായ ആക്രമണവും സമാന രീതിയില്‍ വിലയിരുത്തപെടണമെന്നും അദ്ധേഹം പറഞ്ഞു.അട്ടപാടിയില്‍ മധുവിനെ മര്‍ദ്ധിച്ചുകൊന്നത് കമ്മ്യൂണിസ്റ്റ്- ലീഗ് പ്രവര്‍ത്തകരാണെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സി പി എം ബി ജെ പി സംഘര്‍ഷം നിലനില്‍ക്കുന്ന 
കുന്നംകുളം മങ്ങാട് പട്ടിക ജാതി കോളനിയില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു രാധാകൃഷ്ണന്‍.
കേരളത്തില്‍ സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. നാട് സി പി എം ഭരണത്തില്‍ പ്രാകൃത യുഗത്തിലേക്ക് തിരിച്ച് പോവുകയാണ്. ആദിവാസി വിഭാഗത്തിന്റെ ക്ഷേമപ്രവര്‍്തതനത്തിന് വകയിരുത്തിയ 712 കോടി രൂപ ലാപ്‌സായി പോകുമ്പോഴാണ് ഭക്ഷണവും, വീടുമില്ലാതെ ഗുഹയില്‍ ഇവര്‍ താമസിക്കുന്നത്. മധുവിന്റെ മരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്നും, കുന്നംകുളം മങ്ങാടുണ്ടായ ആക്രമണവും സമാന രീതിയില്‍ വിലയിരുത്തപെടണമെന്നും അദ്ധേഹം പറഞ്ഞു. പൊലീസ് കമ്മ്യൂണിസ്റ്റ്കാരുടെ വിടുവേല ചെയ്യുകയാണെന്നും. മങ്ങാട് പട്ടിക ജാതിക്കാരനെ ആക്രമിച്ച് കണ്ണ് നഷ്ടപെടുന്ന അവസ്ഥയുണ്ടായിട്ടും കേസെടുക്കാനോ, പ്രതികളെ പിടികൂടാനോ പൊലീസ് തയ്യാറുകുന്നില്ല. സംഭവം പട്ടിക ജാതികമ്മീഷന്റെ ശ്രദ്ധയിയില്‍ പെടുത്തിയതായും രാധാകൃഷ്ണന്‍ പറഞ്ഞു. ബി ജെ പി നേതാക്കളായ അഡ്വ. അനീഷ്‌കുമാര്‍. കെ എസ് രാജേഷ് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളും അദ്ധേഹത്തെ അനുഗമിച്ചിരുന്നു.

Post A Comment: