യൂത്ത്​ കോണ്‍ഗ്രസ്​ പ്രവര്‍ത്തക​​​ന്‍റെ കൊലപാതകത്തില്‍ സി.പി.എമ്മിന്​ പങ്കില്ലെന്ന്​ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍



തിരുവനന്തപുരം: യൂത്ത്​ കോണ്‍ഗ്രസ്​ പ്രവര്‍ത്തക​​​ന്‍റെ കൊലപാതകത്തില്‍ സി.പി.എമ്മിന്​ പങ്കില്ലെന്ന്​ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കൊലപാതകത്തില്‍ പങ്കില്ലെന്ന്​ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി തന്നെ വ്യക്​തമാക്കിയിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ ശക്​തമായ നടപടിയുണ്ടാകും. ശുഹൈബിനെതിരായ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ക്ക്​ കൊലപാതകവുമായി ബന്ധമുണ്ടോയെന്ന്​ പരിശോധിക്കപ്പെടേണ്ടതാണെന്നും ജയരാജന്‍ വ്യക്​തമാക്കി.
തിങ്കളാഴ്​ച രാത്രിയാണ്​ തെരൂരില്‍ കടക്ക്​ സമീപത്തുണ്ടായിരുന്ന ഷുഹൈബി​ന്​ നേരെ ബോംബെറിയുകയും പിന്നീട്​ വെട്ടികൊലപ്പെടുത്തുകയും ചെയ്​തത്​.


Post A Comment: