മതപരമായ സ്ഥലങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ലക്നോ: ഉത്തര്‍പ്രദേശിലെ മതപരമായ സ്ഥലങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോകത്തില്‍ തന്നെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഉത്സവങ്ങള്‍ തടയാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഒരു ഹിന്ദുവാണ്. രാജ്യത്ത് ജീവിക്കുന്ന എല്ലാവരെയും പോലെ തനിക്കും തന്‍റെ മതത്തില്‍ വിശ്വസിക്കാന്‍ അവകാശമുണ്ടെന്നും സംസ്കാരത്തില്‍ അഭിമാനിക്കുന്നുവെന്നും യോഗി പറഞ്ഞു. ഈദുല്‍ ഫിത്തറിനോ ക്രിസ്മസ് ആഘോഷത്തിനോ താന്‍ തടസം സൃഷ്ടിച്ചിട്ടില്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Post A Comment: