പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എല്ലാ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കും.



തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷം തു​ട​ര്‍​ച്ച‍​യാ​യി നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ള്‍ ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എല്ലാ അ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കും. ചോ​ദ്യോ​ത്ത​ര വേ​ള​യ്ക്ക് ശേ​ഷം അ​ടി​യ​ന്ത​ര പ്ര​മേ​യം അ​നു​വ​ദി​ക്കാ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ട് പ​റ​ഞ്ഞ​താ​ണ്. സ​ഭാ ച​രി​ത്ര​ത്തി​ല്‍ ച​രി​ത്ര​ത്തി​ലു​ണ്ടാ​കാ​ത്ത രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.  ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ഏ​ത് ത​ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​ത്തി​ന് തീ​രു​മാ​നി​ക്കാം. എ​ന്നാ​ല്‍ സ്പീ​ക്ക​റു​ടെ മു​ഖം മ​റ​ച്ചു​ള്ള പ്ര​തി​ഷേ​ധം തെ​റ്റാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര പ്ര​മേ​യം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ വീ​ണ്ടും പ്ര​തി​പ​ക്ഷ​ത്തി​ന് ഉ​ന്ന​യി​ക്കാം. നാ​ളെ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചാ​ല്‍ അ​നു​മ​തി ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​നി​ക്കെ​തി​രാ​യ വ്യ​ക്തി​പ​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യി​ല്ല. നി​യ​മ​സ​ഭ​യി​ലെ ക​യ്യാ​ങ്ക​ളി​ക്കേ​സി​നെ കു​റി​ച്ച്‌ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു.

Post A Comment: