കാസര്‍കോട് മദ്യശാലയിലുണ്ടായ വന്‍തീപ്പിടുത്തത്തില്‍ കനത്ത നാശനഷ്ടംകാസര്‍കോട്: കാസര്‍കോട് മദ്യശാലയിലുണ്ടായ വന്‍തീപ്പിടുത്തത്തില്‍ കനത്ത നാശനഷ്ടം. മദ്യകുപ്പികളിലേക്ക് തീപ്പടര്‍ന്നതത് പൊട്ടിത്തെറിക്ക് ഇടയാക്കി. ഇന്ന് പുലര്‍ച്ചയാണ് സംഭവം. ഹോട്ടല്‍ ഹൈവേ കാസിലിലാണു തീപിടിത്തമുണ്ടായത്. ഹോട്ടലില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. അഗ്നിശമന സേനയെത്തി തീയണച്ചു.

Post A Comment: