തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്ന ത്രിപുരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും
അഗര്‍ത്തല: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്ന ത്രിപുരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും. രണ്ടിടങ്ങളില്‍ മോദി ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യും. സിപാഹിജാല ജില്ലയിലെ സോനാമുറയിലും ഉനകോട്ടി ജില്ലയിലെ കൈലാശഹറിലുമാണ് മോദിയുടെ പ്രചാരണ പരിപാടികള്‍. കഴിഞ്ഞ ഒരുമാസമായി ബി.ജെ.പി ഇവിടെ ശക്തമായ പ്രചാരണ പരിപാടികളാണ് നടത്തിവരുന്നത്. മോദി കൂടി പ്രചാരണത്തിന് എത്തുന്നതോടെ പാര്‍ട്ടിയുടെ ശക്തി വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. മേഘാലയയും നാഗാലാന്റും ഈ മാസം തന്നെ പോളിങ്ബൂത്തിലെത്തുന്നുണ്ടെങ്കിലും പതിറ്റാണ്ടുകളായി സി.പി.എം ഭരണം കൈയാളുന്ന ത്രിപുര തന്നെയാണ് ഇത്തവണ ശ്രദ്ധാകേന്ദ്രം. കഴിഞ്ഞതവണ ആകെയുള്ള 60ല്‍ 49 സീറ്റ് നേടിയാണ് സി.പി.എം അധികാരത്തിലേറിയത്. ശേഷിക്കുന്ന 11 ലും കോണ്‍ഗ്രസ് വിജയിച്ചെങ്കിലും അതില്‍ അഞ്ചുപേര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കു മാറുകയും പിന്നീട് ബി.ജെ.പിയില്‍ ചേരുകയുമായിരുന്നു.

Post A Comment: