നീരവ്​ മോദിയുടെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് ബോളിവുഡ് നടിയും മോഡലുമായ പ്രിയങ്ക ചോപ്ര പിന്മാറി.ദില്ലി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്ര വ്യാപാരി നീരവ്​ മോദിയുടെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് ബോളിവുഡ് നടിയും മോഡലുമായ പ്രിയങ്ക ചോപ്ര പിന്മാറി. പരസ്യകരാറില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രിയങ്ക ചോപ്രയുടെ വക്താവാണ് മാധ്യമങ്ങളെ അറിയിച്ചത്. ജ്വല്ലറിയുമായുള്ള പരസ്യകരാര്‍ റദ്ദാക്കുന്നത്​ സംബന്ധിച്ച്‌ പ്രിയങ്ക ചോപ്ര കഴിഞ്ഞ​ ദിവസം നിയമവിദഗ്​ധരുടെ ഉപദേശം തേടിയിരുന്നു. പ്രിയങ്ക ചോപ്ര 2017 ജനുവരി മുതലാണ് നീരവ്​ മോദിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ജ്വല്ലറിയുടെ ബ്രാന്‍ഡ്​ അംബാസഡറാകുന്നത്​. പഞ്ചാബ് നാഷണല്‍ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിന്‍റെ പശ്​ചാത്തലത്തില്‍ പ്രിയങ്ക ചോപ്രക്കെതിരെയും നടപടികളുണ്ടാകുമെന്ന്​ വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന്‍റെ പിന്മാറ്റം.

Post A Comment: