കൊച്ചി നെടുമ്പാശേരിയില്‍ വന്‍ ലഹരിമരുന്നുവേട്ട. രണ്ടു പേര്‍ പിടിയില്‍.


കൊച്ചി: കൊച്ചി നെടുമ്പാശേരിയില്‍ വന്‍ ലഹരിമരുന്നുവേട്ട. രാജ്യാന്തര വിപണിയില്‍ 30 കോടിയോളം വില വരുന്ന എംഡിഎംഎ(മെഥലീന്‍ ഡയോക്‌സി മെതാംഫിറ്റമിന്‍) എന്ന മരുന്നാണ് ആലുവ എക്‌സൈസ് ഇന്റലിജന്സ്ല സംഘം പിടികൂടിയത്. പാലക്കാട് സ്വദേശികളായ രണ്ടുപേരാണ് ലഹരിമരുന്ന് കടത്താന്‍ എത്തിയത്. ഇവരെ അറസ്റ്റുചെയ്തു. വിമാനത്താവളത്തിന്റെ പരിസരത്ത് നിന്ന് തന്നെയാണ് ഇവരെ പിടികൂടിയത്.
ഇത് കേരളത്തിലേക്ക് കൊണ്ടുവന്നതാണോ അതോ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. സംസ്ഥാന എക്‌സൈസ് ഇന്റലിജന്സ്് വിഭാഗമാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് പിടിച്ചെടുത്തത്.

 .

Post A Comment: