കാളിദാസ് ജയറാം നായകനാകുന്ന പൂമരം ഉടന്‍ തിയേറ്ററുകളിലെത്തും



കാളിദാസ് ജയറാം നായകനാകുന്ന പൂമരം ഉടന്‍ തിയേറ്ററുകളിലെത്തും . കാളിദാസ് തന്നെയാണ് ചിത്രത്തിന്‍റെ റിലീസ് തീയതി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മാര്‍ച്ച്‌ ഒന്‍പതിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ചെറുപ്പം മുതല്‍ തന്നെ അച്ഛനോടൊപ്പം വെള്ളിത്തിരയില്‍ തിളങ്ങിയ കാളിദാസ് ജയറാമിനെ ഏറെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.സിനിമയിലെ ഗാനങ്ങളെ വലിയ തോതില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്‍റെ റിലീസ് വെെകുന്നതിനാല്‍ പൂമരത്തിനെയും കാളിദാസ് ജയറാമിനെയും കളിയാക്കികൊണ്ട് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതിനിടയില്‍ കാളിദാസന്‍റെ തമിഴ് ചിത്രം റിലീസാകുകയും ചെയ്തിരുന്നു.

Post A Comment: