ഒാര്‍ത്തഡോക്സ് ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.


മോസ്കോ: റഷ്യയിലെ വടക്കന്‍ കോക്കസ് പ്രദേശത്ത് ഡാഗെസ്റ്റണില്‍ ഒാര്‍ത്തഡോക്സ് ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പള്ളിക്ക് പുറത്തു നിന്നാണ് അക്രമി വെടിയുതിര്‍ത്തത്. പെട്ടെന്ന് പള്ളിയുടെ വാതിലുകളടച്ചതിനാലാണ് കൂടുതല്‍ അപകടമുണ്ടാകാതിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തില്‍ അക്രമി കൊല്ലപ്പെട്ടു. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.

Post A Comment: