നീരവ് മോദി താമസിക്കുന്ന ന്യൂയോര്‍ക്കിലെ ഹോട്ടല്‍ തിരിച്ചറിഞ്ഞതായി വിവരം.പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,300 കോടി രൂപ വെട്ടിപ്പ് നടത്തി മുങ്ങിയ രത്ന വ്യാപാരി നീരവ് മോദി താമസിക്കുന്ന ന്യൂയോര്‍ക്കിലെ ഹോട്ടല്‍ തിരിച്ചറിഞ്ഞതായി വിവരം. മാന്‍ഹാട്ടനിലെ ഡെഡബ്ല്യു മാരിയറ്റ്സ് എസക്സ് ഹോട്ടലിലാണ് അദ്ദേഹം താമസിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹത്തിന്റെ തന്നെ മാഡിസണ്‍ അവന്യു ജ്വല്ലറിയുടെ തൊട്ടടുത്താണ് ഈ ആഡംബര ഹോട്ടല്‍. നീരവിനെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനായി ഇന്ത്യ ഇന്റപോളിന്റെ സഹായം തേടിയിട്ടുണ്ട്. എന്നാ ഇയാളെ തിരികെയെത്തിക്കുന്നത് എളുപ്പമല്ലെന്നാണ് വിവരം. 2018 ജനുവരി ഒന്നിനാണ് നീരവ് മോദി ഇന്ത്യ വിടുന്നത്. ഇദ്ദേഹത്തിനു പിന്നാലെ, ജനുവരി ആറിന് അമേരിക്കക്കാരിയായ നീരവിന്റെ ഭാര്യ ആമിയും രാജ്യം വിട്ടു. നീരവിന്റെ ബന്ധുവും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോക്‌സി ജനുവരി നാലിനാണ് രാജ്യം വിട്ടതെന്ന് അറിയുന്നു. നീരവിന്റെ ബെല്‍ജിയം പൗരത്വമുള്ള സഹോദരന്‍ നിഷാലും പണം തട്ടിപ്പു കേസില്‍ പ്രതിയാണ്.  പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതര്‍ പരാതി നല്‍കിയത് ജനുവരി 29 നാണെങ്കിലും ജനുവരി 31 ന് ആണ് സിബിഐ നീരവ് മോദിക്കെതിരേ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നത്. അന്നു തന്നെ ലുക്ക് ഔട്ട് ന്ടീസും പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം നീരവ് മോദിയുടെയും മെഹുല്‍ ചോക്‌സിയുടെയും രണ്ടു പിഎന്‍ബി ഉദ്യോഗസ്ഥരുടെയും വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു. ചില രേഖകള്‍ ഇവിടെ നിന്നും പിടിച്ചെടുത്തതായാണ് വിവരം.

Post A Comment: