പിതാവ്​ സി.പി മുഹമ്മദ്​, മാതാവ്​ എസ്​.പി റസിയയുമാണ്​ ഹര്‍ജി സമര്‍പ്പിച്ചത്​.കൊച്ചി: ഷുഹൈബ്​ വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്​ മാതാപിതാക്കള്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കി. പിതാവ്​ സി.പി മുഹമ്മദ്​, മാതാവ്​ എസ്​.പി റസിയയുമാണ്​ ഹര്‍ജി സമര്‍പ്പിച്ചത്​. ഹര്‍ജി ജസ്​റ്റിസ്​ കെമാല്‍ പാഷയുടെ അധ്യക്ഷതയിലുള്ള ബെഞ്ച്​ ഇന്ന്​ പരിഗണിക്കും. ഷുഹൈബ്​ വധത്തില്‍ സി.ബി.ഐ അന്വേഷണം നടത്താനാവില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്​തമാക്കിയിരുന്നു. കുടുംബത്തിന്​ നിലവിലുള്ള അന്വേഷണത്തില്‍ തൃപ്​തിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന്​ പിന്നാലെ നിലവിലെ അന്വേഷണത്തില്‍ തൃപ്​തിയില്ലെന്നും സി.ബി.ഐ അന്വേഷണത്തിനായി സമരം നടത്താന്‍ തയാറാണെന്ന്​ ഷുഹൈബി​​​ന്‍റെ പിതാവ്​ പറത്തത്​. ഷുഹൈബ്​ വധത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ യു.ഡി.എഫും തീരുമാനിച്ചിരുന്നു. ഇതി​​ന്‍റെ ഭാഗമായാണ്​ ഇന്ന്​ ഹര്‍ജി സമര്‍പ്പിച്ചത്​.

Post A Comment: