തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജ്, കില എന്നിവിടങ്ങളില്‍ സന്ദര്ശനം നടത്തി


ആരോഗ്യ-വിദ്യാഭ്യാസ, തദ്ദേശ സ്വയംഭരണ മേഖലകളില്‍ സഹകരണവും, വിനിമയവും ഉറപ്പാക്കുമെന്ന് ആലത്തൂര്‍ പാര്‍ലിമെന്റ്  മണ്ഡലം സന്ദര്‍ശിച്ച യു.കെ എം.പിമാര്‍ കണ്സര്‍വേറ്റീവ് പാര്ട്ടി  അംഗമായ ക്രെയിഗ് വിറ്റേക്കര്‍ നേതൃത്വം നല്കുന്ന സംഘത്തില്‍ ലേബര്‍ പാര്ട്ടി  അംഗങ്ങളായ ആഞ്ചേല റെയ്നര്‍, ഡാനിയേല്‍ സീഷ്നര്‍, സ്റ്റീവ് റീഡ് എന്നീ എം.പിമാരും റോബര്ട്ട്  ഹാര്പ്പര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഭരത് ജോഷി, പബ്ലിക് അഫയേഴ്സ് ഹെഡ് റൂഡി ഫെര്ണ്ണാണ്ടസ്,  ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറേറ്റിലെ റീജിയണല്‍ അഡ്വൈസര്‍ സിജോയ് തോമസ് എന്നിവരുമാണ്  ഉണ്ടായിരുന്നത്.  യു.കെയില്‍ നിന്നുളള സംഘത്തെ കിലയില്‍ പി.കെ ബിജു എം.പിയും, ജില്ലാ കളക്ടര്‍ ഡോ. എ. കൗശികനും ചേര്ന്ന്  പൊന്നാടയണിയിച്ചും, മൊമന്റോ നല്കിയും സ്വീകരിച്ചു.
തുടര്ന്ന്  ആലത്തൂര്‍ പാര്ലിശമെന്റ്  മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്ത്തനങ്ങള്‍, മണ്ഡലത്തിന്റെി ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, കിലയുടെ പ്രവര്ത്തനങ്ങള്‍ എന്നിവ ഉള്ക്കൊളളിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ അവതരണം നടന്നു. സെന്റ്ര്‍ ഫോര്‍ മെറ്റീരിയല്സ് ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജി ഡയറക്ടര്‍ ഡോ.എന്‍.രഘു ഇലക്ട്രോണിക്സ് സാധ്യതകളെ കുറിച്ചും സംസാരിച്ചു.  തുടര്ന്ന്  യു.കെ എം.പിമാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീ പങ്കാളിത്തത്തെ കുറിച്ചും, മണ്ഡലത്തിലെ വികസന സന്തുലിതാവസ്ഥയെ കുറിച്ചും, വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു
എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിര്മ്മിച്ച കീമോ ഡേ കെയര്‍ സെന്റപറിന്റെ പ്രവര്ത്തനം വിലയിരുത്തുകയും, ഗവ.മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് അലുമിന ഹാളില്‍ ഡോ.രവീന്ദ്രന്‍ തയ്യാറാക്കിയ വീഡിയോ അവതരണം വീക്ഷിക്കുകയും ചെയ്തു. മാതൃ-ശിശു സംരക്ഷണം, വൃദ്ധജന സംരക്ഷണം, കാന്സിര്‍ രോഗ ചികിത്സ, നഴ്സുമാര്ക്കും  ഡോക്ടര്മാര്ക്കും  കൂടൂതല്‍ അവസരങ്ങള്‍ എന്നീ വിഷയങ്ങളില്‍ ചര്ച്ചകള്‍ നടന്നു. ഗവ.മെഡിക്കല്‍ കോളേജിന്റെ് ഉപഹാരം ജില്ലാ കളക്ടറും, എം.പിയും നല്കി.
കഴിഞ്ഞ നവംബറില്‍ പി.കെ ബിജു.എം.പി ഉള്‍പ്പെട്ട സംഘം ബ്രിട്ടീഷ് പാര്‍ലിമെന്റ്  സന്ദര്ശിക്കുകയും, ആലത്തൂര്‍ ലോകസഭാ മണ്ഡലത്തിലെ ആരോഗ്യ-വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളില്‍ നടത്തിയ വികസന പ്രവര്ത്തകനങ്ങളും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്ത്തന രീതിയും സംബന്ധിച്ച് ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബ്രിട്ടീഷ്‌ എം പി മാര്‍ ആലത്തൂര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

Post A Comment: