നാലു വയസുകാരനെ പുലി കടിച്ചു കൊന്നു


തൃശൂരില്‍ നാലു വയസുകാരനെ പുലി കടിച്ചു കൊന്നു. തൃശൂര്‍ വാല്‍പ്പാറ നടുമല എസ്റ്റേറ്റില്‍ വ്യാഴാഴ്ച വൈകിട്ടേടെയാണ് സംഭവം. തോട്ടം തൊഴിലാളിയായ അഷ് റഫ് അലിയുടെയും സെബിയുടെയും മകന്‍ സെയ്ദുള്ളയാണ് പുലിയുടെ ആക്രമണത്തില്‍ ദാരുണമായി മരിച്ചത്. വൈകിട്ട് അഞ്ചരമണിയോടെ മാതാവിനൊപ്പം മുറ്റത്തേക്കിറങ്ങിയപ്പോഴാണു കുട്ടിയെ പുലി പിടികൂടി കാട്ടിലേക്കു മറഞ്ഞത്. മാതാവിന്‍റെ നിലവിളികേട്ട് ഓടിയെത്തിയ പരിസരവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഉടന്‍ തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ടര മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവില്‍ കുട്ടിയെ കാട്ടിനുള്ളില്‍നിന്നു തല വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.


Post A Comment: