ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവാവിന്‍റെ തലയില്‍ കുടി കോളേജ് ബസ് കയറിയിറങ്ങിതൃശൂര്‍: ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവാവിന്‍റെ തലയില്‍ കുടി കോളേജ് ബസ് കയറിയിറങ്ങി. കയ്പ്പമംഗലം സ്വദേശി തൊട്ടുപറമ്പില്‍ വീട്ടില്‍ വേലായുധന്‍ മകന്‍ ബിജു(30) ആണ് മരിച്ചത്. രാവിലെയായിരുന്നു അപകടം. ചേര്‍പ്പു ഭാഗത്തു നിന്നു തൃശൂരിലേയ്ക്കു വരികയായിരുന്നു ബിജു. ബിജു ഓടിച്ചിരുന്ന ബൈക്കു മുന്നില്‍ പോകുകയായിരുന്നു ബൈക്കില്‍ ഇടിച്ചു നിയന്ത്രണം വിട്ടു. തുടര്‍ന്നു റോഡിലേയ്ക്കു തെറിച്ചു വീണ ബിജുവിന്‍റെ തലയില്‍ കൂടി തൃശൂരില്‍ നിന്ന് ഇരിങ്ങാലക്കുടയ്ക്കു പോകുകയായിരുന്ന ക്രൈസ്റ്റ് കോളേജ് ബസിന്റെ ചക്രം കയറി ഇറങ്ങുകയായിരുന്നു. നെടുപുഴ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Post A Comment: