കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു


ചെന്നൈ: കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 83 വയസായിരുന്നു.  
ഇന്നു രാവിലെ അദ്ദേഹത്തെ കാഞ്ചീപുരത്തെ മഠത്തിനടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാവിലെ 9 മണിയോടെയാണ് അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 15ന് ശ്വാസതടസ്സത്തെ തുടര്‍ന്ന് തളര്‍ന്നുവീണ അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കാഞ്ചി കാമകോടി പീഠത്തിന്‍റെ 69-ാമത്തെ മഠാധിപതിയാണ് ജയേന്ദ്ര സരസ്വതി. 1994ല്‍ ആണ് അദ്ദേഹം മഠാധിപതിയായി ചുമതലയേറ്റത്. 2005ല്‍ കാഞ്ചി മഠത്തിന്‍റെ ഓഡിറ്ററായിരുന്ന ശങ്കരരാമന്‍റെ വധവുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 2013ല്‍ പുതുശ്ശേരി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

Post A Comment: