കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍.



കോഴിക്കോട് : കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. കോടഞ്ചേരി കല്ലത്തറമേട് ബ്രാഞ്ച് സെക്രട്ടറി തെറ്റാലില്‍ തമമ്പി ഉള്‍പ്പെടെ ആറുപേരാണ് കേസില്‍ അറസ്റ്റിലായത്. ആക്രമണത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയിരുന്നു. കഴിഞ്ഞമാസം 28 ന് രാത്രിയിലാണ് താമരശേരി തേനംകുഴിയില്‍ സിബി ചാക്കോയ്ക്കും ഭാര്യ ജ്യോല്‍നസനയ്ക്കും രണ്ട് മക്കള്‍ക്കും മര്‍ദനമേറ്റത്. അയല്‍വാസിയുടെ നേതൃത്വത്തിലെത്തിയ സംഘം യുവതിയെ ആക്രമിക്കുകയായിരുന്നു. ഗര്‍ഭിണിയായ ജ്യോല്‍സനയുടെ വയറില്‍ ചവിട്ടിയതിനെത്തുടര്‍ന്ന് രക്തസ്രാവമുണ്ടായി. ജ്യോല്‍സനയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും നാല് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു.

Post A Comment: