കാവേരി ജലതര്‍ക്കത്തില്‍ കര്‍ണാടകത്തിന് സുപ്രീംകോടതി അധിക ജലം അനുവദിച്ചു



ദില്ലി: കാവേരി നദീജല തര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി വന്നു. കര്‍ണാടകത്തിന് 14.75 ടി.എം.സി. അടി വെള്ളം അധികം നല്‍കാനും തമിഴ്നാടിന്റേത് 177.25 ടി.എം.സി. അടിയായി കുറയ്ക്കാനും കോടതി നിര്‍ദേശം നല്‍കി. കേരളത്തിനും പുതുച്ചേരിയ്ക്കും അധികജലമില്ലെന്നും കോടതി അറിയിച്ചു. കാവേരി നദീജല തര്‍ക്കപരിഹാര ട്രിബ്യൂണലിന്‍റെ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് ഉത്തരവ്.  2007ലെ കാവേരി ട്രിബ്യൂണല്‍ ഉത്തരവിനെതിരെയാണ് കര്‍ണാടകം സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തരവനുസരിച്ച്‌ 419 ടി.എം.സി. അടി വെള്ളം തമിഴ്നാടിനും 270 ടി.എം.സി. അടി വെള്ളം കര്‍ണാടകത്തിനും 30 ടി.എം.സി. അടിവെള്ളം കേരളത്തിനും ലഭിക്കണം. ഈ ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.  ഇരുപതു വര്‍ഷമായി നീണ്ടു നില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസിലാണ് സുപ്രീംകോടതി ഇന്ന് വിധി പറഞ്ഞത്. കാവേരി നദീജല തര്‍ക്കപരിഹാര ട്രിബ്യൂണലിന്‍റെ (സി.ഡബ്ല്യു.ഡി.ടി.) 2007ലെ വിധിക്കെതിരെ മൂന്നു സംസ്ഥാനങ്ങളും നല്‍കിയ അപ്പീലിലായിരുന്നു വിധി. കര്‍ണാടകംതമിഴ്നാട്കേരളം എന്നിവരുടെ വാദങ്ങള്‍ കേട്ടശേഷമാണ് കേസ് വിധി പറയാന്‍ മാറ്റിയത്. ഇതു കണക്കിലെടുത്ത് കാവേരി നദീതട ജില്ലകളിലും തമിഴ്നാട് അതിര്‍ത്തി ജില്ലകളിലും കര്‍ണാടകം സുരക്ഷ ശക്തമാക്കിയിരുന്നു. വിധിവരുന്നതോടെ കാവേരി നദീജലതര്‍ക്കം വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. ഇതു കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്.

Post A Comment: