പ്രശസ്ത മലയാള ടെലിവിഷന്‍ സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചുതിരുവനന്തപുരം: പ്രശസ്ത മലയാള ടെലിവിഷന്‍ സീരിയല്‍ താരം ഹരികുമാരന്‍ തമ്പി അന്തരിച്ചു. 56 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സീരിയലിനു പുറമെ ചില സിനിമകളിലും ഹരികുമാരന്‍ തമ്പി വേഷമിട്ടുണ്ട്. ഹാസ്യ വേഷങ്ങളായിരുന്നു കൂടുതലും അവതരിപ്പിച്ചിരുന്നത്. കല്ല്യാണി കളവാണി എന്ന പരമ്പരയില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ദളമര്‍മരങ്ങള്‍ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. കോമഡി വേഷങ്ങളിലാണ് ഹരികുമാരന്‍ തമ്പി ഏറെ തിളങ്ങിയത്. ബാലഗണപതി എന്ന സീരിയലിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Post A Comment: