റാസല്‍ ഖൈമയില്‍ ചത്ത തിമിംഗലം തീരത്തടിഞ്ഞു.റാസല്‍ ഖൈമ: റാസല്‍ ഖൈമയില്‍ ചത്ത തിമിംഗലം തീരത്തടിഞ്ഞു. അല്‍ റംസ് തീരത്താണ് തിമിംഗലത്തെ കണ്ടെത്തിയത്. 9 മീറ്റര്‍ നീളമുണ്ട് തിമിംഗലത്തിന്. കടുത്ത ദുര്‍ഗന്ധത്തെ തുടര്‍ന്ന് പരിസര വാസികളാണ് ചത്ത തിമിംഗലത്തെ കണ്ടെത്തിയത്. ബ്രൈഡ് ജനുസില്‍പെട്ട തിമിംഗലമാണ് ചത്തതെന്ന് മല്‍സ്യബന്ധന തൊഴിലാളികള്‍ പറയുന്നു.  മല്‍സ്യബന്ധന വലകളിലോ കടലിലെ അഴുക്കിലോ കപ്പലില്‍ ഇടിച്ചോ മറ്റോ ആകാം തിമിംഗലം ചത്തതെന്നും ഇവര്‍ പറയുന്നു. റാസല്‍ ഖൈമയില്‍ മുന്‍പും ചത്ത തിമിംഗലങ്ങള്‍ തീരത്തടിയാറുണ്ട്.

Post A Comment: