എസ്‌എഫ്‌ഐ, എഐഎസ്‌എഫ് ഒഴികയുള്ള വിദ്യാര്‍ഥി സംഘടനകളെല്ലാം ആര്‍എംപിയുടെ എകെജി സെന്‍ററിന് മുന്നിലെ ധര്‍ണയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്തെത്തി.ദില്ലി: കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമങ്ങളെക്കുറിച്ചും ആളുകളെ കൊന്നൊടുക്കുന്നതിനെക്കുറിച്ചും കേന്ദ്ര നേതൃത്വം മറുപടി പറയണമെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.രമ. സിപിഎം അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ ഡല്‍ഹിയില്‍ എകെജി സെന്‍ററിന് മുന്നില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ടി.പി.ചന്ദ്രശേഖരനെ വധിച്ച സംഭവത്തില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ നേതൃത്വത്തിന് ധൈര്യമുണ്ടോ എന്ന് രമ ചോദിച്ചു. തനിക്കെതിരേ സിപിഎം സൈബര്‍ സംഘം നവമാധ്യമങ്ങളില്‍ നടത്തുന്ന അപവാദ പ്രചരണത്തെക്കുറിച്ച്‌ പിബി അംഗം വൃന്ദ കാരാട്ടിന് എന്ത് പറയാനുണ്ട്. എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെ കൊന്നൊടുക്കുന്ന സിപിഎം രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്ന് രമ ആവശ്യപ്പെട്ടു.  എസ്‌എഫ്‌ഐ, എഐഎസ്‌എഫ് ഒഴികയുള്ള വിദ്യാര്‍ഥി സംഘടനകളെല്ലാം ആര്‍എംപിയുടെ എകെജി സെന്‍ററിന് മുന്നിലെ ധര്‍ണയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്തെത്തി.

Post A Comment: