ഡിസ്പോസിബിള്‍ വസ്തുകള്ക്കു പകരം കഴുകി ഉപയോഗിക്കാനാവുന്ന പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം.നിത്യജീവിതത്തില്‍ നിന്ന് പ്ലാസ്റ്റിക്ക്, പേപ്പര്‍ ഉള്‍പ്പെടെയുളള ഡിസ്പോസിബിള്‍ സാധനങ്ങള്‍  ഉപയോഗം പൂര്‍ണ്ണമായും  ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഏ കൗശിഗന്‍ പറഞ്ഞു.  ഓഫീസുകളില്‍ ഗ്രീന്പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി ജില്ലാ ആസൂത്രണഭവനില്‍ നടന്ന യോഗത്തിലാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. ഓഫീസുകളിലും ഇക്കാര്യം ശ്രദ്ധിക്കേണ്ടേതാണ്. ഡിസ്പോസിബിള്‍ വസ്തുകള്ക്കു  പകരം കഴുകി ഉപയോഗിക്കാനാവുന്ന പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂര്ണ്ണതമായും ഒഴിവാക്കി സര്ക്കായര്‍ ചട്ടങ്ങള്‍ കൃത്യമായി പാലിക്കണം. ജൈവമാലിന്യം കമ്പോസ്റ്റിങ്ങിലൂടെ വളമാക്കുകയോ ബയോഗ്യാസ പ്ലാന്റ്ജ സ്ഥാപിച്ച് ബയോ ഗ്യാസ് ആക്കി മാറ്റുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
അജൈവ വസ്തുക്കള്‍ പ്രത്യേകം തരം തിരിച്ച് വൃത്തിയാക്കി, ഉണക്കി സൂക്ഷിക്കണം. ഇവ പാഴ് വസ്തു വ്യപാരികള്ക്ക്  പുന:ചംക്രമണത്തിനും നല്കതണം. ഇ-മാലിന്യങ്ങള്‍ പ്രത്യേകമായി സംഭരിച്ച് വ്യാപാരികള്ക്ക്  നല്കണണം. ആഹാരസാധനങ്ങള്‍ ഒരുമിച്ചു വാങ്ങാന്‍ ശ്രദ്ധിക്കണം. ഇവക്കായി സൗഹൃദസഞ്ചികള്‍ ആവശ്യാനുസരണം കരുതണം. അപകടരമായ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന ശീലം ഒഴിവാക്കണം. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാത്തവര്ക്കെംതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഓര്മ്മകപ്പെടുത്തി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷന്‍ എറണാകുളം ജില്ലാ കോ-ഓര്ഡിിനേറ്റര്‍ സുജിത് കരുണ്‍ ക്ലാസ്സെടുത്തു. തൃശൂര്‍ ജില്ലാ കോ-ഓര്ഡിിനേറ്റര്‍ ജയകുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്ഡിാനേറ്റര്‍ ജയ് പി ബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതിന്റെള ഭാഗമായി ശുചിത്വം എങ്ങനെ നടപ്പാക്കാമെന്നതു സംബന്ധിച്ച പവര്‍ പോയിന്റ്ശ പ്രസന്റേ്ഷനും നടന്നു.

Post A Comment: